Interested players can contact : 7902394082 (Whats-app message only) Age limit: 25 years
ഏറനാട് സോക്കർ അക്കാദമി താരങ്ങളെ തേടുന്നു
2019 മുതൽ മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ അക്കാദമിയാണ് ഏറനാട് സോക്കർ അക്കാദമി. നിലവിൽ 5 വയസ്സ് മുതൽ 20 വയസ്സ് വരെ ഉള്ള കുട്ടികൾ വിവിധ ബാച്ചുകളിലായി അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്.
ഈ വർഷം U-8 വിഭാഗം മുതൽ സീനിയർ ടീം ഉൾപ്പെടെയുള്ള ടീമുകളിലേക്കാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള കുട്ടികൾക്കു ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.
2020-21 സീസണിലെ മലപ്പുറം ജില്ലാ ഫുട്ബോൾ ലീഗിൽ പങ്കെടുക്കുന്നതിനു കളിക്കാരെ കണ്ടെത്തുന്നതിനായി സീനിയർ ടീമിലേക്കാണ് ആദ്യം ട്രയൽസ് നടത്തുന്നത്. സീനിയർ ടീമിലേക്കുള്ള കളിക്കാർക് പ്രായപരിധി ഇല്ല. മറ്റു വിഭാഗങ്ങളിലേക്കുള്ള സെലക്ഷൻ അതിനു ശേഷം സംഘടിപ്പിക്കും.
ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ പേര്, വയസ്സ് (DOB ഉൾപ്പെടെ), ഉയരം, പൊസിഷൻ, സ്ഥലം, ഫുൾ സൈസ് ഫോട്ടോ (ജേഴ്‌സി ധരിച്ച), എക്സ്പീരിയൻസ് (നിർബന്ധമില്ല) എന്നിവ ഏറനാട് സോക്കർ അക്കാദമി ഇൻസ്റ്റാഗ്രാം അകൗണ്ടിലേക് മെസ്സേജ് അയക്കുക. തുടർ വിവരങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിങ്ങളെ അറിയിക്കും.
U-08 (2012-13)U-10 (2010-11)U-12 (2008-09)U-14 (2006-07)U-16 (2004-05)U-18 (2002-01)Senior (up to 25 years)
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ട്രയൽസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. സാഹചര്യം അനുകൂലമാവുന്നതിന് അനുസരിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം മഞ്ചേരിയിൽ (മലപ്പുറം ജില്ല) വച്ചായിരിക്കും ട്രയൽസ് നടത്തുന്നത്. NB: U-8, U-10, U-12, U-14, U-16, U-18 എന്നീ വിഭാഗങ്ങളുടെ ട്രയൽസിലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്